ചിക്കൻ ബോൾസ്
ചിക്കൻ - അര കിലോ
വെളുത്തുള്ളി -3 അല്ലി
പച്ചമുളക് -1
ഉപ്പ് -ആവശ്യത്തിന്
കോണ്‍ ഫ്ലോർ -1/2 ടേബിൾ സ്പൂണ്‍
മല്ലിയില /പാഴ്സിലി -1 ടേബിൾ സ്പൂണ്‍
മൊസ്സരില്ല ചീസ് -ആവശ്യത്തിന് (നിർബന്ധമില്ല)
കോഴിമുട്ട -1
ബ്രെഡ് ക്രംബ്സ് -1/4 കപ്പ്
ഓയിൽ -ഫ്രൈ ചെയ്യാൻ
ചിക്കൻ - അര കിലോ
വെളുത്തുള്ളി -3 അല്ലി
പച്ചമുളക് -1
ഉപ്പ് -ആവശ്യത്തിന്
കോണ്‍ ഫ്ലോർ -1/2 ടേബിൾ സ്പൂണ്‍
മല്ലിയില /പാഴ്സിലി -1 ടേബിൾ സ്പൂണ്‍
മൊസ്സരില്ല ചീസ് -ആവശ്യത്തിന് (നിർബന്ധമില്ല)
കോഴിമുട്ട -1
ബ്രെഡ് ക്രംബ്സ് -1/4 കപ്പ്
ഓയിൽ -ഫ്രൈ ചെയ്യാൻ
ഉണ്ടാക്കുന്ന വിധം
ചിക്കൻ ഉപ്പും കുരുമുളക് പൊടിയും അല്പം വെള്ളവും ചേർത്ത് വേവിച്ചു എല്ല് നീക്കി വെക്കുക. ഇത് മെല്ലെ ഒന്ന് പൊടിച്ചു വെക്കുക.
വെളുത്തുള്ളി ,പച്ചമുളക് അരച്ച് വെക്കുക.
ചിക്കൻ പൊടിച്ചു വെച്ചതിലേക്ക് അരച്ച വെച്ച കൂട്ട് ചേർക്കാം.
അറിഞ്ഞു വെച്ച മല്ലിയില ,കുരുമുളക് പൊടിയും ,കോണ്‍ ഫ്ലൌറും ചേർത്ത് അദികം അയവില്ലാതെ കുഴച്ചുവെക്കണം ,പാകത്തിനുള്ള ഉപ്പു നോക്കാം .
ചിക്കൻ കൂട്ടിൽ നിന്നും ചെറിയ ബോൾ സ് ആക്കി ഉളളിൽ കുറേശ്ശെ ചീസ് വെച്ച് ഉരുട്ടുക.
ഓരോ ബോൾസും ,കുരുമുളകുപൊടിയും ,ഒരു നുള്ള് ഉപ്പും ചേർത്ത
അടിച്ചു വെച്ച കോഴിമുട്ടയിൽ മുക്കി ബ്രെഡ് ക്രംബ്സിൽ പൊതിഞ്ഞു ചൂടായ ഓയിലിൽ ഗോള്ടെൻ കളർ ആകും വരെ വറുത്തെടുക്കുക.
റ്റൊമാറ്റൊ സോസ് /കെറ്റ്ച് അപ്പ് കൂട്ടി കഴിക്കാവുന്ന സ്നാക്ക് ആണ്.
No comments:
Post a Comment